ഗോഹട്ടിയില്‍ കുഴല്‍കിണറില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു

ഗോഹട്ടി| VISHNU.NL| Last Modified ഞായര്‍, 4 മെയ് 2014 (11:44 IST)
രാജ്യത്ത് കുഴല്‍കിണറില്‍ വീണ് മരിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഗോഹട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരന്‍ മരിച്ചതാണാണ് ഒടുവില്‍ റിപ്പൊര്‍ട്ട് ചെയ്തിരിക്കുന്ന സംഭവം. ഗോഹട്ടി ഹതിഗര്‍ ചാരിയാലില്‍ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.

വീടിനുസമീപം കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്തെ കുഴല്‍ക്കിണറിലാണ്‌ കുട്ടി വീണത്‌. പോലീസ്‌ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്‌ കുഴല്‍ക്കിണറിന്‌ സമാന്തരമായി കുഴിയെടുത്ത്‌ കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

ശനിയാഴ്ച ഉച്ചകഴിഞ്ഞ്‌ അപകടത്തില്‍പ്പെട്ട കുട്ടിയെ രാത്രി 10.15 ഓടെയാണ്‌ പുറത്തെടുക്കാനായത്‌. ഉടന്‍ തന്നെ ഗുവാഹട്ടി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുറന്നുകിടന്ന കുഴല്‍ക്കിണര്‍ മൂടിയിടണമെന്ന്‌ ഉടമയോട്‌ ആവിശ്യപ്പെട്ടിരുന്നതായി കുട്ടിയുടെ പിതാവ്‌ പറഞ്ഞു. എന്നാല്‍ ഇത്‌ ഉണ്ടാവാതിരുന്നതാണ്‌ അപകടത്തിന്‌ കാരണമായത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :