ഫ്രാങ്ക്ഫുർട്ട്|
സജിത്ത്|
Last Modified ചൊവ്വ, 3 മെയ് 2016 (14:21 IST)
രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയിൽ നിന്ന് ന്യായീകരണങ്ങളല്ല, മറിച്ച് പണമാണ് വേണ്ടതെന്ന്
എസ് ബി ഐ ചെയർപഴ്സൺ അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ വാർഷിക ദിനത്തില്‍ പങ്കെടുക്കാനായി ഫ്രാങ്ക്ഫുർട്ടിലെത്തിയ അരുന്ധതി ഒരു പ്രമുഖ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
വായ്പാ ഇനത്തിൽ 6,868 കോടി രൂപ തിരിച്ചടക്കാന്‍ സന്നദ്ധനാണെന്ന് മല്യ അറിയിച്ചിരുന്നു. ആ സന്നദ്ധത മല്യയ്ക്ക് ഉണ്ടാകണം. അത് തങ്ങൾക്ക് ബോധ്യപ്പെടുകയും വേണം. പണമാണ് തങ്ങൾക്ക് മടക്കിവേണ്ടത്. അല്ലാതെ ന്യായീകരണങ്ങളല്ല, അരുന്ധതി കൂട്ടിച്ചേർത്തു. എന്നാൽ ഈ വാഗ്ദാനത്തെ ബാങ്കുകളുടെ കൺസോർഷ്യം തള്ളിയിരുന്നു. കിങ്ഫിഷർ എയർലൈൻസിന്റെ പേരിൽ 9400 കോടി രൂപയുടെ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ലണ്ടനിലേക്കു മുങ്ങിയ മല്യയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മാർച്ച് രണ്ടിനായിരുന്നു മല്യ ഇന്ത്യ വിട്ടത്.