അമ്മ കാന്റീന്‍ മോഡല്‍ ഇനി ഉത്തര്‍പ്രദേശിലും!

ലഖ്‌നൗ| VISHNU.NL| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (13:24 IST)

തമിഴ് മക്കള്‍ ഇരുകൈയ്യും നീട്ടീ സ്വീകരിച്ച അമ്മ ഉണവകം എന്ന കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പദ്ധതിയുടെ മാതൃകയില്‍ ഉത്തര്‍പ്രദേശും കുറഞ്ഞനിരക്കില്‍ ഭക്ഷണം നല്‍കാന്‍ തയ്യാറെടുക്കുന്നു. പക്ഷേ പദ്ധതി തൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതാണ് ഉപ്യുടെ പദ്ധതി.

സബ്‌സിഡി നിരക്കില്‍ പോഷക സമൃദ്ധമായ ഭക്ഷണം തൊഴിലാളികള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. തൈര്, പാല്‍ മുതലായവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. ഇതിനായുള്ള പ്രാരംഭ നടപടികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞു.

ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റസ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് യു‌പി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ബില്‍ഗേറ്റ്സുമായി ഉപ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

ഭരണത്തിനും വികസനത്തിനും തൊഴിലാളികള്‍ അവിഭാജ്യ ഘടകമാണ് . അതിനാല്‍ തന്നെ അവരുടെ ക്ഷേമം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഭക്ഷണം അവര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുന്നത് തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുന്നതിന് ഇടയാക്കും, അഖിലേഷ് യാദവ് പറയുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :