ഐസ്‌ക്രീമില്‍ ചത്ത തവള: ഛര്‍ദ്ദിച്ച് അവശയായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ഫെബ്രുവരി 2023 (16:06 IST)
ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് അവശയായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കോവളന്‍ നഗറില്‍ താമസിക്കുന്ന അന്‍പുസെല്‍വത്തിന്റെയും ജാനകിശ്രീയുടെയും മക്കളായ മിതശ്രീ (എട്ട്), രക്ഷണശ്രീ (ഏഴ്), ധരണി (നാല്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഐസ്‌ക്രീമില്‍ തവള ഉണ്ടായിരുന്നെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കേസില്‍ കടയുടമ ദുരൈരാജി (60)യെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :