സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 7 ഫെബ്രുവരി 2023 (08:43 IST)
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കര്‍ണാടകയില്‍ 137ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. നഴ്സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മംഗളൂരുവിലെ ശക്തിനഗറിലെ സ്വകാര്യ ഹോസ്റ്റലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്.
വിദ്യാര്‍ത്ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.