ബിഹാറില്‍ പ്രളയം: 213 മരണം, 3.17 ലക്ഷം ജനങ്ങളെ മാറ്റി മാര്‍പ്പിച്ചു, നിരവധിപേരെ കാണാതായി

ബിഹാറില്‍ പ്രളയം; മരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്

 flood , bihar , rain , flood , death , hospital പ്രളയക്കെടുതി , മഴ , ബീഹാര്‍ , ഗ്രാമം , വെള്ളപ്പൊക്കം , മരണം , ആശുപത്രി
പാറ്റ്ന| jibin| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (06:59 IST)
കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയിൽ ബിഹാറില്‍ മരണം 213 ആയി. നിരവധിയാളുകളെ കാണാതായിട്ടുണ്ട്. മരിച്ചവരില്‍ സ്‌ത്രീകളും കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 3.17 ലക്ഷം ജനങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നത്.

ബുധനാഴ്ച എട്ടുപേർകൂടി മരിച്ചതോടെയാണ് മരണസംഖ്യ 213തിലേക്ക് എത്തിയത്. 2190 ഗ്രാമങ്ങളിലായി 41 ലക്ഷം ആളുകളെ പ്രളയക്കെടുതി ബാധിച്ചതായാണ് കണക്ക്. വൈശാലി ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്‌ടവും ആൾനാശവുണ്ടായത്.

ബക്സർ, പാറ്റ്ന, ഭോഷ്പുർ, സരൺ, ബേഗുസാരായ്, സമസ്തിപുർ, ലഖിസാരായ്, ഖഗാറിയ, മുംഗർ, ഭഗൽപുർ, കത്തിയഹാർ ജില്ലകളിൽ ഉള്ളവരെയാണ് മാറ്റിപ്പര്‍പ്പിച്ചത്. അതേസമയം, മഴയുടെ ശക്തി കുറഞ്ഞതിനാല്‍ പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയത് ജനങ്ങള്‍ക്ക് ആശ്വാസമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :