ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

Indigo Crisis, Air India price, Airlines price hike,ഇൻഡിഗോ പ്രതിസന്ധി, നിരക്കുയർത്തി വിമാനകമ്പനികൾ,ആകാശക്കൊള്ള
അഭിറാം മനോഹർ| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2025 (15:46 IST)
ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനകമ്പനികള്‍. എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് 60,000 കടന്നു. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ടിക്കറ്റുകളുടെ വില അര ലക്ഷത്തിനടുത്താണ്. ഡല്‍ഹി - കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് 45,000 രൂപയാക്കി ഉയര്‍ത്തി.


ഡല്‍ഹി- തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് 48,000 രൂപയായി. ഇന്ന് ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളൊന്നും തന്നെയില്ല. നാളെ 2 സര്‍വീസുകളാണുള്ളത്. ഇതില്‍ എയര്‍ ഇന്ത്യയുടെ സര്‍വീസിന് 62,000 രൂപയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 45,000 രൂപയുമാണ്. ഇന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനതപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസിന് 48,000 രൂപയാണ് ടിക്കറ്റ് നിരക്ക്. സമാനമായ രീതിയില്‍ മടിടങ്ങളിലേക്ക് ടിക്കറ്റ് നിരക്കുകള്‍ ഇരട്ടിയിലധികമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :