189 യാത്രക്കാരുമായി പറന്നുയർന്ന ഇന്തോനേഷ്യൻ വിമാനം കടലിൽ തകർന്നു വീണു

തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (10:42 IST)

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ 189 യാത്രക്കാരുമായി പറന്നുയർന്ന വിമാനം കടലിൽ തകർന്നുവീണു. ജക്കാര്‍ത്തയില്‍ ന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോയ ലയണ്‍ എയറിന്റെ ജെ.ടി 610 വിമാനമാണ് പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്ക് ശേഷം തകര്‍ന്ന് വീണത്.
 
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.20 ന് പറന്നുയര്‍ന്ന വിമാനവുമായി 6.33 നാണ് അവസാനം ആശയവിനിമയം നടന്നത്. ബോയിംഗ് 737 മാക്‌സ് 8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം തകര്‍ന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു.
 
അതേസമയം, വിമാനത്തിന്റെ സീറ്റുകളടക്കമുള്ള അവശിഷ്ടങ്ങൾ ജാവാ കടലിടുക്കിൽനിന്ന് കണ്ടെത്തിയതായി രക്ഷാപ്രവർത്തക ഏജൻസി അറിയിച്ചു. അപകടത്തിൽ ആരെങ്കിലും രക്ഷപെട്ടതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അയാൾ എന്നെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചു: മീ ടൂവിൽ കുടുങ്ങി രാഹുൽ ഈശ്വർ

രാഹുൽ ഈശ്വറിനെതിരെ മീ ടൂ ആരോപണവുമായി യുവതി രംഗത്ത്. പ്ലസ്‌ടുവിന് പഠിക്കുമ്പോൾ ആളില്ലാത്ത ...

news

രണ്ട് വർഷം വരെ അകത്ത് കിടക്കേണ്ടി വരും, അർജുനെ അറസ്റ്റ് ചെയ്തേക്കും!

മീടൂ ക്യാംപെയ്ന്റെ ഭാഗമായി നടൻ അർജുൻ സർജയ്ക്കെതിരെ നടി ശ്രുതി ഹരിഹരൻ വെളിപ്പെടുത്തൽ ...

news

ശബരിമല സുരക്ഷാ ചുമതലയില്‍ നിന്നും ശ്രീജിത്തിനെയും മനോജ് ഏബ്രഹാമിനെയും മാറ്റി; പകരം പി വിജയനും രാഹുല്‍ ആര്‍ നായരും

ശബരിമല സുരക്ഷാ ചുമതലയിൽ നിന്നും നിലവിൽ ചുമതല വഹിക്കുന്ന ഐ.ജിമാരായ ശ്രീജിത്തിനെയും മനോജ് ...

news

ശബരിമല വിധിയിൽ സംതൃപ്തിയില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കണം, അമിത് ഷായ്ക്കെതിരെ നടപടിയെടുക്കണം: മായാവതി

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ ബിജെപി ...

Widgets Magazine