ഏറ്റുമുട്ടൽ; ഡൽഹിയിൽ ആയുധങ്ങളുമായി അഞ്ചുപേർ പിടിയിൽ, ഭീകര സംഘടനകളുമായി ബന്ധം

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (11:08 IST)
ഡൽഹി: ഭീകരസംഘടനകളുമായി ബന്ധമുള്ള അഞ്ചുപേരെ പൊലീസ് പിടികൂടി. ഡൽഹി ഷക്കർപൂർ മേഖലയിൽ കനത്ത ഏറ്റുമുട്ടകിനൊടുവിലാണ് ഇവരെ പൊലീസ് കീഴ്പ്പെടുത്തിയത്. ഇവരിൽ രണ്ടു പേർ പഞ്ചാബ് സ്വദേശികളും മൂന്നുപേർ കശ്മീർ സ്വദേശികളുമാണെന്ന് പൊലീസ് അറിയിച്ചു. പാക് ചാര സംഘടനയായ ഐഎസ്ഐ ഇവരെ പിന്തുണയ്ക്കുന്നതായി സംശയിയ്ക്കുന്നു എന്ന് സ്പെഷ്യൽ സെൽ ഡിസിപി പ്രമോദ് കുശ്‌വാഹ പറഞ്ഞു.

പിടിയിലായവർ ഏത് ഭീകര സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിയ്ക്കുന്നവരാണ് എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നും ചോദ്യം ചെയ്തുവരികയാണെന്നും ഡിസിപി വ്യക്തമാക്കി. ഭീകര സംഘടനയിൽപ്പെട്ടവർക്കുവേണ്ടി മയക്കുമരുന്ന് കടത്തുന്നവരാണ് ഇവരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരിൽനിന്നും നിരവധി ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :