ക്ഷേത്രക്കുളത്തില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു: അഞ്ചുപേരും മുങ്ങിമരിച്ചു

ശ്രീനു എസ്| Last Modified വ്യാഴം, 15 ജൂലൈ 2021 (11:49 IST)
ക്ഷേത്രക്കുളത്തില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വന്‍ ദുരന്തം. പെണ്‍കുട്ടിയോടെപ്പം ഉണ്ടായിരുന്ന നാലുപേരും മുങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ ക്ഷേത്രക്കുളത്തിലാണ് അപകടം നടന്നത്. കുളത്തില്‍ തുണി അലക്കാനും കുളിക്കാനുമായി എത്തിയതായിരുന്നു ഇവര്‍. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

നര്‍മദ എന്ന 14കാരിയാണ് കുളത്തില്‍ ആദ്യം വീണത്. രക്ഷിക്കാനെത്തിയ സുഹൃത്തുക്കളായ ജീവിതയും ജ്യോതിയും അശ്വതയും അശ്വതയുടെ അമ്മ സുമതിയുമാണ് മുങ്ങി മരിച്ചത്. ഇവര്‍ക്കൊപ്പം അശ്വതയുടെ സഹോദരനായ കൊച്ചുകുട്ടിയും ഉണ്ടായിരുന്നു. കുട്ടിയുടെ നിലവിളികേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പിന്നീട് ഫയര്‍ ഫോഴ്‌സും പോലീസും എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :