കശ്മീരില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം; കുട്ടികളടക്കം കുടുബംത്തിലെ അഞ്ച്പേര്‍ കൊല്ലപ്പെട്ടു - പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കശ്മീരില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം; കുട്ടികളടക്കം കുടുബംത്തിലെ അഞ്ച്പേര്‍ കൊല്ലപ്പെട്ടു - പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

India , Jammu kashmir , Modi , BJP , Pakistan , shell attack in jammu , പാകിസ്ഥാൻ , കശ്മീര്‍ , ഇന്ത്യ , പാക് സേന , ഷെല്ലാക്രമണം
ജമ്മു| jibin| Last Modified ഞായര്‍, 18 മാര്‍ച്ച് 2018 (11:08 IST)
കശ്മീരിലെ പൂഞ്ച് സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ച് നാട്ടുകാർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച പൂഞ്ചിലെ ബാലകോട്ട് സെക്റ്ററിലാണ് പാകിസ്ഥാൻ രൂക്ഷമായ ഷെല്ലാക്രമണം തുടരുന്നത്.

മൂന്ന് കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. വീടിനുമുകളില്‍ പതിച്ച ഷെല്ലാണ് അഞ്ചുപേരുടേയും ജീവനെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി കാശ്മീർ പൊലീസ് ഡിജിപി എസ്പി വാജിദ് കൂട്ടിച്ചേർത്തു.

മേഖലയിലെ ജനവാസകേന്ദ്രങ്ങളിലാണ് പാക് സേനയുടെ ശക്തമായ ഷെല്ലാക്രമണം ഉണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

രാ​​​​ജ്യ​​​​രക്ഷയ്ക്കായി വേ​​​​ണ്ടി​​​​വ​​​​ന്നാ​​​​ൽ സൈ​​​​ന്യം അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ക്കാ​​​​നും മ​​​​ടി​​​​ക്കി​​​​ല്ലെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് മുന്നറിയിപ്പ് നൽകി ഒരു ദിവസം പിന്നിടുന്പോഴാണ് പാക് സേനയുടെ പ്രകോപനമുണ്ടായിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :