ജമ്മു|
Last Modified ശനി, 28 ഫെബ്രുവരി 2015 (11:50 IST)
ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയീദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നതിനിടെ അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്. ഇത് 24 മണിക്കൂറിനുള്ളിലെ രണ്ടാമത്തെ പാക് പ്രകോപനമാണ്. ജമ്മു ജില്ലയില്‍ രാജ്യാന്തര അതിര്‍ത്തിയിലെ ഔട്ട്പോസ്റ്റിനു നേരെയായിരുന്നു വെടിവെപ്പ്
ജമ്മു ജില്ലയിലെ ആര്‍എസ് പുര സെക്ടറിലെ ജയ് കിഷന്‍ ഔട്ട്പോസ്റ്റില്‍ പാക്ക് പട്ടാളം വെടിവെപ്പ് നടത്തിയിരുന്നു. എന്നാല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാത്തതിനാല്‍ ബിഎസ്എഫ് തിരിച്ചടിച്ചില്ല.
അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ പ്രകോപനം തുടര്‍ക്കഥയാകുകയാണ്. എട്ട് മാസത്തിനുള്ളില്‍ 685 തവണ അതിരിത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് ലംഘിച്ചതായി സര്‍ക്കാര്‍ ഇന്നലെ രാജ്യസഭയെ അറിയിച്ചിരുന്നു. അക്രമത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 24 പേരാണ് മരണമടഞ്ഞത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.