നാലുപേരെ വെടിവയ്ച്ചു കൊന്ന ശേഷം സൈനികന്‍ സ്വയം ജീവനൊടുക്കി

Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (16:19 IST)
നാലുപേരെ വെടിവയ്ച്ചു കൊന്ന ശേഷം സൈനികന്‍ സ്വയം ജീവനൊടുക്കി. പഞ്ചാബിലെ സംഗ്‌രൂരിലാണ് സംഭവം. ആക്രമണത്തില്‍ ഏഴു പേർക്ക് പരുക്കേറ്റു. ജഗ്ദീപ് എന്ന സൈനികനാണ് വെടിയുതിര്‍ത്തത് ഇയാള്‍ തന്റെ വീടിനു മുകളില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇതേത്തുടര്‍ന്ന് സ്ഥലത്ത് വന്‍ സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ജവാൻ വെടിയുതിർത്തത് സംഘര്‍ഷവുമായി
ബന്ധപ്പെട്ടാണോ എന്ന് വ്യക്തമായിട്ടില്ല


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :