ശ്രീനു എസ്|
Last Modified വെള്ളി, 23 ഏപ്രില്‍ 2021 (09:28 IST)
മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 13 രോഗികള്‍ക്ക് ദാരുണാന്ത്യം. വിരാറില്‍ വിജയ് വല്ലഭ് കൊവിഡ് കെയര്‍ ആശുപത്രിയിലെ ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്ന് പറയുന്നത്. 17 രോഗികളായിരുന്നു ഐസിയുവില്‍ ഉണ്ടായിരുന്നത്.
രാവിലെ മൂന്നരയോടെയാണ് തീപിടുത്തം ശ്രദ്ധയില്‍ പെട്ടത്. മരണപ്പെട്ടവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രണ്ടുമണിക്കൂറിലേറെ തീയണയ്ക്കാനായി എടുത്തു. പുകയും ഓക്‌സിജന്‍ സംവിധാനം ഇല്ലാതിരുന്നതും മരണസംഖ്യ ഉയര്‍ത്തി. കൂടാതെ തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലായിരുന്നെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.