ആശുപത്രിയില്‍ അഗ്‌നിബാധ; 24 പേര്‍ കൊല്ലപ്പെട്ടു; രോഗികളടക്കം 40 ലേറെ പേര്‍ക്ക് പൊള്ളലേറ്റു

ആശുപത്രിയില്‍ അഗ്‌നിബാധ; 24 പേര്‍ മരിച്ചു

ഭുവനേശ്വര്‍ (ഒഡിഷ)| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (08:35 IST)
ഒഡിഷയിലെ ഭുവനേശ്വറില്‍ ആശുപത്രിയില്‍ ഉണ്ടായ അഗ്‌നിബാധയില്‍ 24 പേര്‍ മരിച്ചു. രോഗികളടക്കം 40 ഓളം പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ നഗരത്തിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഇന്‍സ്റ്റിറ്റ്യൂട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ് യു എം ആശുപത്രിയിലെ ഡയാലിസിസ് വാര്‍ഡിലും ഐ സിയുവിലുമാണ് തീപിടുത്തം ഉണ്ടായത്.

മരിച്ചവരില്‍ മിക്കവരും ഐ സി യുവില്‍ ഉണ്ടായിരുന്നവരെന്നാണ് കരുതുന്നത്. രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും രോഗികളും ജീവനക്കാരും അടക്കം നിരവധിപേര്‍ക്ക് പരുക്കേറ്റു. ഗുരുതരാവസ്ഥയിലുള്ള രോഗികളെയും കൊണ്ട് ബന്ധുക്കള്‍ പുറത്തേക്കോടി.

വാര്‍ഡുകളുടെ ജനാലകളും മറ്റും തകര്‍ത്തും താഴത്തെ നിലയിലേക്ക് ചാടിയുമാണ് പലരും രക്ഷപ്പെട്ടത്. 500ലേറെ രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :