മൂന്നുവര്‍ഷം കൊണ്ട് സര്‍ക്കാരിന് ലഭിച്ച ഇന്ധനനികുതി എട്ടുലക്ഷം കോടി!

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (12:49 IST)
മൂന്നുവര്‍ഷം കൊണ്ട് സര്‍ക്കാരിന് ലഭിച്ച ഇന്ധനനികുതി എട്ടുലക്ഷം കോടി. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 2020-21 കാലത്ത് മാത്രം 3.71 ലക്ഷം കോടി നികുതിയായി പിരിച്ചെടുത്തുവെന്ന് മന്ത്രി അറിയിച്ചു. 2018 ഒക്ടോബറില്‍ 19.48 രൂപയായിരുന്ന പെട്രോളിന്റെ എക്‌സൈസ് നികുതി 2021 നവംബര്‍ നാല് ആയപ്പോള്‍ 27.90 രൂപയായി ഉയര്‍ന്നിരുന്നു. ഇക്കാലത്ത് ഡീസല്‍ നികുതി 15.33 രൂപയില്‍ നിന്ന് 21.80 രൂപയായി ഉയര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :