ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റർ അപകടം: സിനിമ താരങ്ങൾ കൊല്ലപ്പെട്ടു

ചിത്രീകരണത്തിനിടെ അപകടം; രണ്ട് നടന്മാർ കൊല്ലപ്പെട്ടു

aparna shaji| Last Updated: തിങ്കള്‍, 7 നവം‌ബര്‍ 2016 (17:41 IST)
സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററിൽ നിന്നും വീണ് സിനിമാ താരങ്ങൾ കൊല്ലപ്പെട്ടു. പ്രമുഖ കന്നട നടന്മാരായ അനിലും ഉദയും ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. കർണാടകയിലെ രാമനഗരയിൽ തിപ്പഗൊണ്ടനഹള്ളി തടാകത്തിൽ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന നടൻ ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടു.

ദുനിയ വിജയ് നായകനാകുന്ന മസ്തിഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഷൂട്ടിംഗിനായി സ്വീകരിക്കേണ്ട സുരക്ഷാമാർഗങ്ങൾ ഒന്നും തന്നെ സ്വീകരിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. ഷൂട്ടിങ്ങിന് മുൻപായി റിഹേഴ്സൽ നടത്തിയിരുന്നില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :