കടുത്ത നടപടികളുമായി കേന്ദ്രം: അരവിന്ദ് കേജ്‌രിവാൾ വീട്ടുതടങ്കലിൽ, കർഷക സമരത്തിന് പിന്തുണ അറിയിച്ച ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 8 ഡിസം‌ബര്‍ 2020 (14:36 IST)
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഭാരത് ബന്ദ് രാജ്യത്ത് പുരോഗമിക്കുന്നതിനിടെ സമരക്കാർക്കെതിരെ കർശന നടപടികളുമായി കേന്ദ്രം. യുപിയിൽ കർഷക സമരത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ യു‌പി പോലീസ് അറസ്റ്റ് ചെയ്‌തു.

സിപിഎം നേതാക്കളായ കെകെ രാഗേഷ്,പി കൃഷ്‌ണപ്രസാദ് എന്നിവരെ ബിലാസ്‌പൂരിൽ വെച്ചും അറസ്റ്റ് ചെയ്‌തു. സിപിഎമ്മിന്റെ പിബി അംഗമായ സുഭാഷിണി അലി വീട്ടുതടങ്കലിലാണ്. വീടിനും ചുറ്റും പോലീസാണെന്ന കാര്യം സുഭാഷിണി അലി ട്വിറ്ററിലൂടെ അറിയിച്ചു. കർഷകസമരത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ള എല്ലാ നേതാക്കളുടെയും വീടുക‌ൾക്കും ഓഫീസുകൾക്കും മുൻപിൽ അപ്രഖ്യാപിതമായ പോലീസ് ഉപരോധം നിലനിൽക്കുകയാണ്.

കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷകനേതാക്കളെ കാണാൻ പോയ ഡൽഹി മുഖ്യമന്ത്രിയെ വീട്ടുതടങ്കലിൽ വെച്ചിരിക്കുകയാണെന്ന് നേരത്തെ എഎ‌പി വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :