കര്‍ഷകര്‍ക്ക് ഉല്‌പന്നങ്ങള്‍ വില്‍ക്കാന്‍ തപാല്‍ വകുപ്പിന്റെ സഹായം

ഹൈദരാബാദ്| JOYS JOY| Last Modified ഞായര്‍, 9 ഓഗസ്റ്റ് 2015 (11:31 IST)
കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ സഹായവുമായി തപാല്‍ വകുപ്പ്. ഉല്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിനുള്ള ട്രേഡിംഗ് പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് തപാല്‍ വകുപ്പിന്റെ ലക്‌ഷ്യം. ഇതിന്റെ ഭാഗമായി തപാല്‍ വകുപ്പിന്റെ ആളുകള്‍ വിളകളുടെ വിവരങ്ങള്‍ കര്‍ഷകരുടെ വീടുകളിലെത്തി സ്വീകരിക്കും.

സ്മാര്‍ട്‌ഫോണ്‍ വഴിയെടുത്ത ഫോട്ടോയും ഒപ്പം ചേര്‍ക്കും. എന്നാല്‍, സേവനത്തിന് കര്‍ഷകരില്‍ നിന്ന് തുക ഈടാക്കില്ല. ഉല്പന്നങ്ങള്‍ വാങ്ങുന്നവരില്‍ നിന്നാകും ചെറിയ ഫീസ് വാങ്ങുകയെന്ന് ചീഫ് പോസ്റ്റ് മാസ്റ്റര്‍
സുധാകര്‍ പറഞ്ഞു. ആന്ധ്രയിലും തെലങ്കാനയിലും രണ്ട് ആഴ്ചയ്ക്കുള്ളില്‍ പദ്ധതി നടപ്പാക്കുമെന്ന് സുധാകര്‍ പറഞ്ഞു.

ഗതാഗത ചെലവില്ലാതെ കര്‍ഷകര്‍ക്ക് ഉല്പന്നം വിറ്റഴിക്കാന്‍ സഹായിക്കുകയാണ് ലക്‌ഷ്യം. മറ്റ് സംസ്ഥാനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും വകുപ്പിന് പദ്ധതിയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :