‘ആ ദൃശ്യങ്ങള്‍ കണ്ട് തലകറങ്ങിപ്പോയി, ഇത്തരത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവില്ല’: ഫര്‍ഹാന്‍ അക്തര്‍

‘മനുഷ്യജീവന് യാതൊരു പ്രാധാന്യവും കല്‍പിക്കാത്ത ഈ രാജ്യത്ത് ജീവിക്കാന്‍ പ്രയാസമാണ്’: ഫര്‍ഹാന്‍ അക്തര്‍

ന്യൂഡല്‍ഹി| AISWARYA| Last Updated: ശനി, 9 ഡിസം‌ബര്‍ 2017 (12:47 IST)
ലവ് ജിഹാദിന്റെ പേരില്‍ രാജസ്ഥാനില്‍ യുവാവിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ ശേഷം ജീവനോടെ കത്തിച്ച സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സംവിധായകനും നടനും ഗായകനുമായ ഫര്‍ഹാന്‍ അക്തര്‍. ആ മനുഷ്യനെ കൊലപ്പെടുത്തുന്ന വീഡിയോ കണ്ട് തലകറങ്ങിപ്പോയെന്ന് ഫര്‍ഹാന്‍ പറയുന്നു.

ഇത്രയും ക്രൂരമായി ഒരാളെ കൊലപ്പെടുത്തുന്ന വീഡിയ കണ്ട് എങ്ങനെ നമുക്ക് ഈ ലോകത്ത് സമാധാനമായി ജീവിക്കാനാവാവുമെന്നും ഫര്‍ഹാന്‍ ചോദിക്കുന്നു. മനുഷ്യജീവന് യാതൊരു പ്രാധാന്യവും കല്‍പിക്കാത്ത ഈ രാജ്യത്ത് ഇത്തരത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവില്ല താരം വ്യക്തമാക്കി.

ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ച സംഭവം വാര്‍ത്തയായിരുന്നു. രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയിലാണ് സംഭവം. മുഹമ്മദ് ഭാട്ടാ ഷെയ്ഖ് എന്നയാളെയാണ് ലൗജിഹാദ് ആരോപിച്ച്
കൊലപ്പെടുത്തിയിരിക്കുന്നത്. ലൈവായി ചിത്രീകരിച്ച കൊലപാതക വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :