തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ 60 പേര്‍ക്ക് കാഴ്ച നഷ്ടമായി

അമൃത്സര്‍| VISHNU.NL| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (09:43 IST)
പഞ്ചാബില്‍ സന്നദ്ധ സംഘടന നടത്തിയ ക്യാമ്പില്‍ തിമീര ശസ്ത്രക്രിയയ്ക്ക് വിധേയരായ 60 പേര്‍ക്ക് നഷ്ടമായി. ഗുര്‍ദാസ്പുര്‍ ജില്ലയിലെ ഖുമാന്‍ ഗ്രാമത്തില്‍ പത്ത് ദിവസം മുമ്പാണ് ക്യാമ്പ് നടന്നത്. കാഴ്ച നഷ്ടപ്പെട്ട 16 പേര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 60 വയസിനുമേല്‍ പ്രായമുള്ള സാധാരണക്കാരാണ് ക്യാമ്പില്‍ പങ്കെടുത്തത്.

സംഭവത്തേപ്പറ്റി അന്വേഷണം നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. മതിയായ ശുചിത്വം പാലിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്നും അധികൃതരുടെ അനമുമതി വാങ്ങുന്നത് അടക്കമുള്ള മാനദണ്ഡങ്ങള്‍ ക്യാമ്പ് സംഘടിപ്പിച്ചവര്‍ പാലിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയതായി അമൃത്സര്‍ ഡി സി പി രവി ഭഗത് പറഞ്ഞു. അമൃത്സര്‍, ഗുര്‍ദാസ്പുര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ക്യാമ്പില്‍ പങ്കെടുത്തത്. 60 പേരെയും വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ മിക്കവരുടെയും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :