ഡൽഹി സ്ഫോടനം, പിന്നിൽ ഖലിസ്ഥാൻ ഭീകരസംഘടനകളെന്ന് സംശയം

delhi blast
അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (10:56 IST)
ഡല്‍ഹി രോഹിണി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുള്ള സ്‌ഫോടനത്തില്‍ അന്വേഷണം ഖലിസ്ഥാന്‍ ഭീകരസംഘടനകളിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഖലിസ്ഥാന്‍ ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടോയെന്നാണ് ഡല്‍ഹി പോലീസ് അന്വേഷിക്കുന്നത്. സ്‌ഫോടനത്തീന്റെ ആദ്യ ദൃശ്യങ്ങൾ ഖലിസ്ഥാന്‍ ഭീകരരുമായി ബന്ധമുള്ള ടെലഗ്രാം ചാനലിലാണ് പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന അന്വേഷണത്തിലേക്ക് പോലീസ് എത്തിയത്.

ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് രോഹിണി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനമുണ്ടായത്. ഇടന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം
നടത്തിയ പരിശോധനയില്‍ സിആര്‍പിഎഫ് സ്‌കൂളിന്റെ മതിലിന് കേടുപാടികള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :