സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 23 ജൂലൈ 2022 (13:39 IST)
മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ച നിലയില്‍. ആന്ധ്രാപ്രദേശ് കടപ്പ ജില്ല സ്വദേശിയായ ടി ശിവ റെഡ്ഢിയാണ് മരിച്ചത്. 44 വയസായിരുന്നു. എയര്‍ഫോഴ്‌സിലെ സെര്‍ജന്റായി വിരമിച്ച ശേഷം വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഒരു അപാര്‍ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇദ്ദേഹം.
കുറച്ചു ദിവസങ്ങളായി ഇദ്ദേഹം കുടുംബ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ഇദ്ദേഹത്തെ അയല്‍വാസികള്‍ അവസാനമായി കണ്ടെത്. തലയില്‍ വെടിവച്ചാണ് മരിച്ചത്. വെടിയുണ്ട തലയോട് തുരന്ന് പുറത്തുപോയിട്ടുണ്ടായിരുന്നു.