തകര്‍ന്നുവീണ ഹെലികോപ്റ്റര്‍ ഈയടുത്ത് വാങ്ങിയത്, ആഭ്യന്തര അന്വേഷണം വേണം; ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍

രേണുക വേണു| Last Modified ബുധന്‍, 8 ഡിസം‌ബര്‍ 2021 (14:59 IST)

ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന് ആവശ്യം. സേനയ്ക്കുള്ളില്‍ തന്നെ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. ഐഎഎഫ് എംഐ-17V5 എന്ന ഹെലികോപ്റ്ററാണ് തമിഴ്‌നാട്ടിലെ കുനൂരില്‍ അപകടത്തില്‍പ്പെട്ടത്. ഇന്ത്യന്‍ സേന ഈ ഹെലികോപ്റ്റര്‍ വാങ്ങിയിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളൂ എന്നും അതിനാല്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പറഞ്ഞു. ഹെലികോപ്റ്റര്‍ നിര്‍മാതാക്കള്‍ക്കെതിരേയും അന്വേഷണം വേണമെന്നാണ് ആവശ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :