Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (10:55 IST)
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ പീഡനപരാതി നൽകിയ യുവതിക്കെതിരായ വഞ്ചനാ കേസിലെ നടപടി അവസാനിപ്പിച്ചു. ഡൽഹി പട്യാല ഹൗസിലെ ചീഫ് മെട്രൊപോളിറ്റൻ കോടതി മജിസ്ട്രേറ്റാണ് നടപടികൾ അവസാനിപ്പിച്ചത്. നടപടി അവസാനിപ്പിക്കാൻ ഡൽഹി പൊലീസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം.
കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് യുവതിക്കെതിരെ പരാതി നൽകിയ വ്യക്തി പൊലീസിനെ അറിയിച്ച സാഹചര്യത്തിലാണിത്. ഹരിയാന സ്വദേശിയായ നവീൻ കുമാറാണ് യുവതിക്കെതിരെ പരാതി നൽകിയിരുന്നത്. സുപ്രീം കോടതിയിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതി തന്‍റെ പക്കൽ നിന്ന് 50000 രൂപ കൈപ്പറ്റിയെന്നായിരുന്നു നവീന്‍റെ പരാതി.