ഇലോണ്‍ മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനം നീട്ടിവെച്ചു; തിരക്കാണെന്ന് വിശദീകരണം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 ഏപ്രില്‍ 2024 (18:55 IST)
ഇലോണ്‍ മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനം നീട്ടിവെച്ചു. ടെസ്ലാ മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ എക്‌സിലുടെ അറിയിച്ചത്. ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കാണ് കാരണമെന്നാണ് വിശദീകരണം. ഈ വര്‍ഷത്തിന്റെ അവസാനത്തോടെ സന്ദര്‍ശനം ഉണ്ടാവും എന്നാണ് മസ്‌ക് പറയുന്നത്. ഏപ്രില്‍ 21 22 തീയതികളിലായിരുന്നു ഇന്ത്യയില്‍ സന്ദര്‍ശനം നടത്താന്‍ മസ്‌ക് തീരുമാനിച്ചിരുന്നത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിരുന്നു.

ഏപ്രില്‍ 10നാണ് ഇക്കാര്യം മസ്‌ക് അറിയിച്ചിരുന്നത്. ഇന്ത്യയില്‍ ടെസ്ല മൂന്ന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം ബിജെപിക്ക് വലിയ പ്രതീക്ഷകളാണ് നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :