ത്രിപുരയില്‍ നിയമസഭാ വിധിയെഴുത്ത് വൈകുന്നേരം നാലുമണിവരെ; വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിന്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 ഫെബ്രുവരി 2023 (14:09 IST)
ത്രിപുരയില്‍ നിയമസഭാ വിധിയെഴുത്ത് വൈകുന്നേരം നാലുമണിക്ക് അവസാനിക്കും. 60 അംഗ നിയമസഭയിലേയ്ക്കുള്ള വിധിയെഴുതുന്നത് 28 ലക്ഷത്തോളം വോട്ടര്‍മാരാണ്. വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിന് നടക്കും.

വോട്ടിങ്ങിനായി 3,337 പോളിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. അധികാരം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 3,337 പോളിംഗ് സ്റ്റേഷനുകളില്‍ 1,128 എണ്ണത്തെ പ്രശ്നബാധിതമായും 240 എണ്ണത്തെ അതീവ പ്രശ്നബാധിതമായും പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :