തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചില്ല; എം‌എല്‍‌എയെ നാട്ടുകാര്‍ കെട്ടിയിട്ടു!

ലഖ്‌നൗ| VISHNU N L| Last Modified തിങ്കള്‍, 20 ജൂലൈ 2015 (13:30 IST)
തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത എം‌എല്‍‌എയെ നാട്ടുകാര്‍ കെട്ടിയിട്ടു. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലാണ് കൌതുകകരമായ സംഭവം നടന്നിരിക്കുന്നത്. ബിഎസ്പി എം എല്‍ എ ബഭന്‍ സിങ് ചൗഹാനെയാണ് നാട്ടുകാര്‍ കെട്ടിയിട്ടത്.

തിരഞ്ഞെടുപ്പ് സമയത്ത് ചൌഹാന്‍ നാട്ടുകാര്‍ക്ക് വെള്ളവും വൈദ്യുതിയും മുടക്കമില്ലാതെ എത്തിക്കാമെന്നാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതിലും ജലവിതരണത്തില്‍ കാണിക്കുന്ന അലംഭാവത്തിലും നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലായി. പ്രശ്നം ചൂണ്ടിക്കാണിച്ച് ചൌഹാന് നാട്ടുകാര്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.

ഇതോടെയാണ് നാട്ടുകാര്‍ കോപാകുലരായി എം‌എല്‍‌എയെ പിടികൂടി കസേരയില്‍ കെട്ടിയിട്ട് പ്രതിഷേധിച്ചത്. ലോക്കല്‍ കൗണ്‍സിലറേയും നാട്ടുകാര്‍ കൂട്ടത്തില്‍ ബന്ധിയാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :