സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 18 ഫെബ്രുവരി 2023 (20:04 IST)
തെരഞ്ഞെടുപ്പിന്റെ നിശബ്ദപ്രചാരണ സമയത്ത്
സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വോട്ടഭ്യര്‍ത്ഥന പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. ത്രിപുരയില്‍ നിശബ്ദ പ്രചരണസമയത്ത് തങ്ങള്‍ക്കനുകൂലമായി വോട്ട് അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്ത മുഴുവന്‍ പാര്‍ട്ടികള്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് കമ്മിഷന് നോട്ടീസ് അയച്ചു.
പാര്‍ട്ടി, സ്ഥാനാര്‍ത്ഥി, ചിഹ്നം എന്നിവ പരാമര്‍ശിച്ച് വോട്ടെടുപ്പ് ദിവസവും തലേ ദിവസവും വോട്ടഭ്യര്‍ത്ഥന നടത്തിയതിനാണ് നോട്ടീസ്. ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികള്‍ക്കാണ് കമ്മിഷന്റെ നോട്ടീസ് ലഭിച്ചത്. ഇത്തരത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുള്ള കമ്മിഷന്റെ ആദ്യ ഇടപെടലാണിത്.