മെഡിക്കല്‍ സ്റ്റോറില്‍ തീപിടുത്തം: അഞ്ചു കുട്ടികളുൾപ്പെടെ എട്ടു മരണം

മുംബൈ അന്ധേരിയില്‍ മെഡിക്കല്‍ സ്റ്റോറിന് തീപ്പിടിച്ച് എട്ട് പേര്‍ മരിച്ചു.

മഹാരാഷ്ട്ര, മുംബൈ, മെഡിക്കല്‍ സ്റ്റോര്‍, തീ, മരണം maharashtra, medical store, fire, death
മഹാരാഷ്ട്ര| സജിത്ത്| Last Updated: വ്യാഴം, 30 ജൂണ്‍ 2016 (13:48 IST)
മുംബൈ അന്ധേരിയില്‍ മെഡിക്കല്‍ സ്റ്റോറിന് തീപ്പിടിച്ച് എട്ട് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു രാവിലെ ആറ് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. താഴത്തെ നിലയിലുണ്ടായ മെഡിക്കല്‍ സ്‌റ്റോറിലെ തീപ്പിടുത്തം മുകളിലെ നിലയിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. ഇവിടെ താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്‍.

മുകളിലത്തെ നിലയിൽ ഉറങ്ങിക്കിടന്നിരുന്ന എട്ടുപേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ അഞ്ചുപേർ കുട്ടികളാണ്. രണ്ടു സ്ത്രീകളും ഒരു പുരുഷനും മരിച്ചവരിൽ ഉൾപ്പെടുന്നു. സമീപത്തെ ചില കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നു പിടിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തീ അണച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. സ്റ്റോറിലെ വൈദ്യുത ബന്ധത്തില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപ്പിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിവരം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :