ഇഐഎ കരട് വിജ്ഞാപനം: ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന തീയ്യതി നാളെ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 10 ഓഗസ്റ്റ് 2020 (12:22 IST)
രാജ്യമെങ്ങും പ്രകൃതിദുരന്തങ്ങളും വ്യവസായിക ദുരന്തങ്ങളും ആവർത്തനമാകുന്നതിനിടെ 2016ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ വിഞ്ജാപനം റദ്ദാക്കികൊണ്ടുള്ള
കരട് വിജ്ഞാപനം അണിയറയിൽ ഒരുങ്ങുന്നു. വിഞ്ജാപനത്തിനെതിരെ ചൊവാഴ്ച്ചവരെയാണ് ജനങ്ങൾക്ക് പ്രതികരിക്കാൻ അവസരമുള്ളത്.
[email protected] എന്ന മൈയിൽ ഐഡിയിലാണ് നിർദേശങ്ങളും പ്രതികരണങ്ങളും അറിയിക്കേണ്ടത്.

പരിസ്ഥിതി ആഘാതപഠനം വഴിയുള്ള അനുമതികിട്ടാതെ പദ്ധതികൾ തുടങ്ങാനും പിന്നീട് അതു നേടാനും വികസിപ്പിക്കാനുമുള്ള വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. നേരത്തെ വിശാഖപട്ടണത്ത് എൽ.ജി. പോളിമേഴ്സിൽ നടന്ന ദുരന്തത്തെത്തുടർന്ന് കമ്പനിക്ക് പുതുക്കിയ പാരിസ്ഥിതികാനുമതി ഉണ്ടായിരുന്നില്ലെന്ന് ദേശീയ പരിസ്ഥിതിമന്ത്രാലയം തന്നെ സ്ഥിരീകരിച്ചിരുന്നു. അതിനിടെയാണ് പരിസ്ഥിതി ആഘാതപഠനം നടത്താതെ പദ്ധതികൾ തുടങ്ങാമെന്ന് പുതിയ നിയമത്തിൽ വ്യവസ്ഥയുള്ളത്.

പുതിയ നിയമപ്രകാരം 1.5 ലക്ഷം ചതുരശ്ര മീറ്റർവരെയുള്ള സ്ഥലത്തെ നിർമാണപ്രവർത്തനങ്ങളെ പരിസ്ഥിതി നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കും. മുൻപ് ഇത് 20,000 ചതുരശ്ര മീറ്ററായിരുന്നു. പദ്ധതികളുടെ പരിസ്ഥിതി മലിനീകരണം ജനങ്ങൾക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥ ഒഴിവാക്കിയതും പുതിയ വിജ്ഞാപനത്തിന്റെ ന്യൂനതയായി ചൂണ്ടികാണിക്കപ്പെടുന്നു.നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഇളവ് 2016-ലെ വിജ്ഞാപനത്തിൽ കൊണ്ടുവന്നിരുന്നെങ്കിലും ദേശീയ ഹരിത ട്രിബ്യൂണൽ ഇത് റദ്ദാക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :