ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി, കൊച്ചിയിലും പ്രകമ്പനം

ന്യൂഡല്‍ഹി| VISHNU N L| Last Updated: തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (15:35 IST)
ജമ്മു കശ്മീർ, ഡൽഹി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം. ഇന്നു ഉച്ചയ്ക്ക് 2.45 ഓടെയാണ് ശക്തമായ ഭൂചലനമുണ്ടായത്.
റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി . ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മധ്യ അഫ്ഗാനിസ്ഥാന്റെയും വടക്കൻ പാക്കിസ്ഥാന്റെയും ഇടയിലുള്ള
ഹിന്ദുകുഷ് ആണെന്നാണ് വിവരം. പാകിസ്ഥാനിലും ശക്തമായ ഭൂചലനം ഉണ്ടായിട്ടുണ്ട്. അതേസമയം കൊച്ചിയിലും പ്രകമ്പനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്ട്.

പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന എന്നീ മേഖലകളിൽ അഞ്ചു മിനിറ്റോളം ഭൂചലനം നീണ്ടുനിന്നു. ഈ മേഖലകളിൽ 7.7 തീവ്രതയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നതെന്നാണ് പ്രഥമിക റിപ്പോർട്ട്. ഷിംല, ശ്രീനഗർ, ചാണ്ഡീഗഡ്, ഭോപ്പാൽ എന്നിവടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു മിനുട്ടോളം ഭൂകമ്പം നീണ്ടു നിന്നു

ഭൂചലനത്തേ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. മൊബൈല്‍ സേവനങ്ങള്‍ ഏറെ നേരത്തേക്ക് നിശ്ചലമായതും ജനങ്ങളെ പരിഭ്രാന്തരാക്കി. ഭൂചലനത്തേ തുടര്‍ന്ന് ഡല്‍ഹി മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു . കെട്ടിടങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്.

നേപ്പാളില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ അതേ തീവ്രതയിലുള്ള ചലനം തന്നെയാണ് ഇപ്പോഴുമുണ്ടായിട്ടുള്ളതെന്നാണ് അറിയുന്നത്. തുടര്‍ ചലനങ്ങളുണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കെട്ടിടങ്ങള്‍ക്ക് പുറത്തു തുടരുകയാണ്.

ഇന്ത്യ, പാകിസ്താന്‍, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ജമ്മുവില്‍ മൊബൈല്‍ സര്‍വീസുകള്‍ താറുമാറായിട്ടുണ്ട്. ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിവാണ് ഭൂകമ്പം പരിഭ്രാന്തി പടര്‍ത്തിയത്. അഫ്ഘാന്‍ മേഖലയിലും പാകിസ്താനിലുമാണ് ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശ നഷ്ടമുണ്ടാക്കുവാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :