കൊവിഡിന് മരുന്നുമായി ഇന്ത്യന്‍ കമ്പനി ഗ്ലെന്‍മാര്‍ക്ക്; കൊവിഡ് മൂര്‍ച്ഛിക്കുന്നതിന് മുന്‍പ് മറ്റു അസുഖങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഫലപ്രദം

ശ്രീനു എസ്| Last Updated: ചൊവ്വ, 23 ജൂണ്‍ 2020 (13:56 IST)
കൊവിഡിന് മരുന്നുമായി ഇന്ത്യന്‍ കമ്പനി ഗ്ലെന്‍മാര്‍ക്ക്. ഫാവിഫ്‌ളൂവെന്ന പേരിലാണ് മരുന്ന് ഇറങ്ങുന്നത്. രാജ്യത്തെ മൂന്ന് പ്രമുഖ ആശുപത്രിയില്‍ രോഗികളുടെ അനുമതിയോടെ നടത്തിയ പരീക്ഷണം വിജയിച്ചതോടെയാണ് മരുന്ന് വില്‍പനയ്ക്ക് അനുമതി ലഭിച്ചത്. കേന്ദ്ര ഡ്രഗ്‌സ് ആന്‍ഡ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതിയോടെയാണ് പരീക്ഷണം നടത്തിയത്. നിലവില്‍ ചൈനയും ജപ്പാനും പകര്‍ച്ചപ്പനിക്കെതിരെ ഫാവിപിരാവിന്‍ എന്ന മരുന്നാണ് ഉപയോഗിക്കുന്നത്.

മറ്റുഅസുഖങ്ങള്‍ ഇല്ലാത്തവരിലാണ് ഫാവിഫ്‌ളൂ ഫലപ്രദമാകുന്നത്. ഇന്നലെയാണ് ഗ്ലെന്‍മാര്‍ക്കിന് മരുന്നുവിപണനത്തിനുള്ള അനുമതി കിട്ടിയത്. മെഡിക്കല്‍ സ്റ്റോറുകളിലടക്കം മരുന്ന് ലഭ്യമാകുമെങ്കിലും ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് കിട്ടില്ല. ഒരു ഗുളികയ്ക്ക് 103രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :