അഭിറാം മനോഹർ|
Last Modified ബുധന്‍, 13 ജനുവരി 2021 (11:59 IST)
ഗോവയിലെ ബീച്ചുകളിൽ മദ്യപിക്കുന്നതിന് ഗോവൻ വിനോദ സഞ്ചാര വകുപ്പ് വിലക്കേർപ്പെടുത്തി. പുതുവർഷത്തിന് ശേഷം ബീച്ചുകളിൽ മദ്യക്കുപ്പികളും മാലിന്യങ്ങളും
നിറഞ്ഞതിനെ തുടർന്നാണ് തീരുമാനം.
വിലക്ക് ലംഘിച്ചാൽ 10,000 രൂപ വരെ പിഴയീടാക്കാം. ഇതിന്റെ ചുമതല പോലീസിനാണ്. ബീച്ചുകളില്‍ മദ്യപിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്കാന് ഇതിനകം ടൂറിസം വകുപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ബീച്ചുകളിലെ മാലിന്യം ദിവസവും നീക്കം ചെയ്യുന്നുണ്ടെങ്കിലും മണലിനടിയില്‍ തിരയാന്‍ പ്രയാസമായതിനാലാണ് പുതിയ തീരുമാനമെന്ന് ടൂറിസം വകുപ്പ് പറയുന്നു.