സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് ഭാര്യയേയും മകളേയും തീകൊളുത്തി കൊന്നു

മുസാഫര്‍പൂര്‍, തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (19:44 IST)

  dowry issues , police , fire death , kill , arrest , husband , സ്ത്രീധനം , മാധുരി , ഭാര്യ , മാധുരി ദേവി , തീകൊളുത്തി കൊന്നു

സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് യുവാവ് ഭാര്യയേയും മകളേയും തീകൊളുത്തി കൊന്നു. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ബേലാ ഗോപി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. മാധുരി ദേവി (35), മകള്‍ അനന്യ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഞായറാഴ്ച വൈകിട്ടാണ് മരിച്ചത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്ത്രീധനമായി 50,000 രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഗുലാബ് സിംഗ് മാധുരിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീട്ടില്‍ നിന്നും പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവതിയെ മദ്യലഹരിയിലായിരുന്ന ഇയാള്‍ കട്ടില്‍ കെട്ടിയിട്ട ശേഷം തീ കൊളുത്തി. മാധുരിയുടെ ശരീരത്ത് തീ പടരുന്നത് കണ്ട് ഓടിയെത്തിയ മകളെയും തീയിലേക്ക് ഗുലാബ് സിംഗ് എടുത്ത് എറിയുകയായിരുന്നു.

കഴിഞ്ഞ എട്ട് വര്‍ഷമായി സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് മാധുരി ദേവി മരണമൊഴി നല്‍കിയതോടെ ഗുലാബ് സിംഗ് ഒളിവില്‍ പോയി. ഇയാളുടെ പിതാവ് ലക്ഷ്മി സിംഗ്, അമ്മ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരും ഒളിവിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സ്ത്രീധനം മാധുരി ഭാര്യ മാധുരി ദേവി തീകൊളുത്തി കൊന്നു Kill Arrest Husband Police Dowry Issues Fire Death

വാര്‍ത്ത

news

മുന്നണി പ്രവേശന വിഷയത്തില്‍ മാണി അയഞ്ഞു തുടങ്ങി ?; ജോസഫിന് ക്ലീന്‍ ചിറ്റ്!

മുന്നണി പ്രവേശനത്തിന്റെ കാര്യത്തിൽ രണ്ടഭിപ്രായമില്ല. ഇന്ധന നികുതി വേണ്ടെന്നു വയ്ക്കാൻ ...

news

'ദിലീപിനെ പുറത്താക്കിയത് അമ്മയിലെ ആരും അറിഞ്ഞിട്ടല്ല, മമ്മൂട്ടിക്ക് തെറ്റുപറ്റിക്കാണും' - മെഗാസ്റ്റാറിനെതിരെ ആഞ്ഞടിച്ച് നടൻ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും ...

news

കടുത്ത തീരുമാനവുമായി ഭാവന രംഗത്ത്; നയം വ്യക്തമാക്കിയത് ദുബായില്‍വച്ച്

ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായിരുന്നുവെന്നും ചിത്രീകരണകാലം മാനസികമായി ഏറെ ...