അജ്ഞാത സന്ദേശവുമായി പറന്നെത്തിയ പ്രാവിനെ പിടികൂടി

ചണ്ഡീഗഢ്:| Last Modified വെള്ളി, 29 മെയ് 2015 (16:34 IST)
സംശയാസ്പദമായ രേഖകളുമായി പാകിസ്ഥാനില്‍നിന്ന് പറന്നെത്തിയ പ്രാവിനെ പിടികൂടിയത് ഇന്റലിജന്‍സ് വിഭാഗത്തിനും പൊലീസിനും തലവേദനയാവുന്നു. പാക്കിസ്ഥാന്റെയും പഞ്ചാബിന്റേയും അതിര്‍ത്തി ഗ്രാമമായപത്താന്‍കോട്ടിലാണ് സംഭവം. പ്രാവിന്റെ ശരീരത്ത് ഉറുദു ഭാഷയിലാണ് സന്ദേശം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍
പാക്കിസ്ഥാനിലെ നാരോവല്‍ ജില്ലയിലുള്ള ഒരു ഫോണ്‍ നമ്പരാണ് അടങ്ങിയിരുന്നത്. പ്രാവിന്റെ കാലുകളില്‍ കമ്പിക്കഷണങ്ങള്‍ കാലില്‍ചുറ്റിയിരുന്നു. ഇതും സംഭവം അന്വേഷിക്കുന്ന ഏജന്‍സികളുടെ സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്നും നാലു കിലോമീറ്റര്‍ ഉള്ളിലുള്ള മന്‍വാല്‍ ഗ്രാമത്തിലെ രമേഷ് ചന്ദ്രയെന്നയാളുടെ വീട്ടുവളപ്പിലാണ് പ്രാവിനെ കണ്ടെത്തിയത്. ഉറുദു സന്ദേശം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ചന്ദ്രയുടെ 14 കാരനായ മകന്‍ പ്രാവുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പ്രാവ് ഇപ്പോള്‍ അധികൃതരുടെ കസ്റ്റഡിയിലാണ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :