"കോട്ടയിലെ ശിശുമരണങ്ങളിൽ ദുഖമുണ്ട്, പ്രശ്‌നം രാഷ്ട്രീയവത്കരിക്കരുത്"- അശോക് ഗെഹ്‌ലോത്

അഭിറാം മനോഹർ| Last Modified വെള്ളി, 3 ജനുവരി 2020 (16:15 IST)
രാജസ്ഥാനിലെ ജില്ലയിലെ ജെ കെ ലോൻ ആശുപത്രിയിൽ നൂറിലധികം കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. കോട്ടയിൽ നവജാതശിശുക്കൾ മരിച്ച സംഭവത്തിൽ സർക്കാറിന് അതീവദുഖമുണ്ടെന്നും എന്നാൽ പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.

ജെ കെ ലോൻ ആശുപത്രിയിലെ രോഗബാധിതരായ കുഞ്ഞുങ്ങളുടെ മരണത്തിൽ സർക്കാറിന് ദുഖമുണ്ട്. ഈ വിഷയത്തിൽ രാഷ്ട്രീയത്തിന്റെ ആവശ്യമില്ല. നിലവിൽ ആശുപത്രിയിലെ ശിശുമരണനിരക്ക് കുത്തനെ കുറയുകയാണ്. അത് ഇനിയും കുറക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. അമ്മമാരും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുക എന്നത് സർക്കാറിന്റെ മുൻഗണനകളിൽ ഒന്നാണ്-
ഗെഹ്‌ലോത് പറഞ്ഞു.


2003ൽ രാജസ്ഥാനിൽ ആദ്യമായി കുട്ടികൾക്ക് വേണ്ടി ഐ സി യു സ്ഥാപിച്ചതും 2011ൽ കോട്ടയിൽ
കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ഐസിയു സ്ഥാപിച്ചതും കോൺഗ്രസ്സ് സർക്കാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയിൽ നൂറിലേറെ നവജാതശിശുക്കൾ മരിച്ച സംഭവത്തിൽ സർക്കാറിനെതിരെ വിമർശനവുമായി ബിജെപിയും ബി എസ് പിയും രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് അശോക് ഗെഹ്‌ലോത്തിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :