തമിഴ്‌നാട് രാഷ്‌ട്രീയം ഇളകിമറിയുന്നു; സ്‌റ്റാലിൻ ഡിഎംകെയുടെ തലപ്പത്തേക്ക്

സ്‌റ്റാലിൻ ഡിഎംകെയുടെ തലപ്പത്തേക്ക്

 mk stalin , DMK leading , chennai , tamilnadu , Stalin, jayalalitha , jaya , DMK party treasurer, Dravida Munnetra Kazhagam , Karunanidhi , എം കരുണാനിധി , ഡിഎംകെ , സ്‌റ്റാലിന്‍ , ജെ ജയലളിത , എംകെ അഴഗിരി
ചെന്നൈ| jibin| Last Modified ഞായര്‍, 11 ഡിസം‌ബര്‍ 2016 (12:53 IST)
എം കരുണാനിധിയുടെ ആരോഗ്യം മോശമായി തുടരുന്ന സാഹചര്യത്തില്‍ എംകെ സ്‌റ്റാലിൻ ഡിഎംകെയുടെ തലപ്പത്തേക്ക് എത്തുന്നു. ഈ മാസം 20 ന് നടക്കുന്ന ഡിഎംകെ ജനറൽ കൗൺസിൽ യോഗം സ്റ്റാലിനെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എം കരുണാനിധി മക്കളായ എംകെ അഴഗിരിയുമായും സ്റ്റാലിനുമായും നടത്തിയ ചർച്ചകൾക്കു ശേഷമാണ് പുതിയ തീരുമാനം എടുത്തതെന്നാണ് അറിയുന്നത്. നിലവിൽ ഡിഎംകെ ട്രഷററായ സ്‌റ്റാലില്‍ ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തുന്നത് ഡിഎംകെയ്‌ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണ ശേഷമുള്ള ഡിഎംകെയുടെ ആദ്യ കൗൺസിൽ യോഗമാണ് ഈ മാസം ഇരുപതിന് നടക്കുന്നത്. ജയയുടെ മരണത്തോടെ എഡിഎംകെയിൽ ഉണ്ടായിരിക്കുന്ന അസ്വസ്‌ഥതകളും അധികാര വടം വലിയും മുതലെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ഡിഎംകെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :