ശ്രീനു എസ്|
Last Modified ശനി, 13 ഫെബ്രുവരി 2021 (20:39 IST)
പാചകം ചെയ്യാനറിയുമോയെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് തമിഴ്നാട് ഡിഎംകെ എംപി കനിമൊഴി നല്കിയ മറുപടി ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ലിംഗപരമായ അധിക്ഷേപം ജനിപ്പിക്കുന്ന ചോദ്യത്തിന് കൃത്യമായ മറുപടി തന്നെയാണ് കനിമൊഴി നല്‍കിയത്. ഈ ചോദ്യം എന്തുകൊണ്ട് നിങ്ങള്‍ എന്റെ പിതാവ് തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായ കരുണാനിധിയോട് ചോദിച്ചില്ല. അല്ലെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ പുരുഷന്മാരായ രാഷ്ട്രിയ പ്രവര്‍ത്തകരോട് ഈ ചോദ്യം ചോദിച്ചില്ലെന്നും കനിമൊഴി ചോദിച്ചു.
ഒരു അഭിമുഖ സംഭാഷണത്തിനിടെയാണ് കനിമൊഴി ഇക്കാര്യം ചോദിച്ചത്. ന്യൂസ് 18 തമിഴിന്റെ 39 സെക്കന്റുള്ള വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ചിരിച്ചുകൊണ്ടാണ് കനിമൊഴി ഇത് ചോദിച്ചത്. ചോദിച്ചത് തെറ്റായെന്ന് തോന്നിയ റിപ്പോര്‍ട്ടര്‍ പരിങ്ങലിലായകുമ്പോള് തനിക്ക് പാചകം അറിയാമെന്ന് കനി പറയുകയും ചെയ്തു.