സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 11 നവംബര്‍ 2021 (10:32 IST)
ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ് ചൈനയിലെ കമ്യൂണിസ്റ്റ് നേതാക്കളെന്നും തനിക്ക് ഇന്ത്യയില്‍ തുടരാനാണ് ആഗ്രഹമെന്നും ടിബറ്റന്‍ ആത്മീയ നേതാവ്
ദലൈലാമ പറഞ്ഞു. ടോക്യോ കേന്ദ്രീകരിച്ച് നടന്ന ഒരു ഓണ്‍ലൈന്‍ ന്യൂസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദലൈലാമ. വിവിധ സംസ്കാരങ്ങളുടെ വൈവിധ്യങ്ങളെ കുറിച്ച് ചൈനയ്ക്ക് ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈയടുത്തകാലങ്ങളില്‍ തീവ്രവലത് ഹിന്ദുസംഘടനകള്‍ മുസ്ലീമുകള്ക്കുനേരെ നടത്തുന്ന ആക്രമണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യ മതേതരത്തിന്റെ ഭൂമിയാണെന്നും അദ്ദേഹം പറഞ്ഞു.