ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമന്‍ ദിലീപ് സാങ്‌വി

മുംബൈ| Last Modified വെള്ളി, 20 ഫെബ്രുവരി 2015 (18:41 IST)
സണ്‍ ഫാര്‍മ ഉടമ ദിലീപ് സാങ്‌വി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍. ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയെയാണ് സാങ്വി പിന്തള്ളിയത്. സാങ്‌വി ഗുജറാത്ത് സ്വദേശിയാണ്.

സണ്‍ ഫാര്‍മ, സണ്‍ ഫാര്‍മ അഡ്വാന്‍സ്ഡ് റീസേര്‍ച്ച്, റാന്‍ബക്‌സി ലാബ് എന്നീ കമ്പനികളില്‍ 63% ഓഹരിയുള്ള സാങ്‌വിയ്ക്ക് വ്യഴാഴ്ച അവസാനിച്ച ബി എസ് ഇ സൂചിക പ്രകാരം ആസ്തി 23.42 ബില്യണ്‍ ഡോളര്‍ (1.46 ലക്ഷം കോടി രൂപ) ആയിരിക്കുകയാണ്. ഇതുകൂടാതെ
സുസ്‌ലോണ്‍ കാറ്റാടി വൈദ്യുതി കമ്പനിയില്‍ സാങ്‌വിയ്ക്കും കുടുംബത്തിനുമുള്ള 23% ഓഹരിയുടെ മൂല്യം കൂടി പരിഗണിക്കുമ്പോള്‍ 1.48 ലക്ഷം കോടിയാകും സാങ്വിയുടെ സമ്പാദ്യം. 21.2 ബില്യണ്‍ ഡോളര്‍ (1.32 ലക്ഷം കോടി രൂപ) ആണ് മുകേഷ് അമ്പാനിയുടെ ആസ്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :