ന്യൂഡല്‍ഹി|
jibin|
Last Modified ഞായര്‍, 6 സെപ്റ്റംബര്‍ 2015 (11:41 IST)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗും ടെലിവിഷന്‍ അവതാരക അമൃത റോയുമായുള്ള വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ ദേശീയ ദിനപത്രമാണ് വിവാഹം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ചെന്നൈയില്‍ വെച്ചാണ് വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അറുപത്തെട്ടുകാരനായ ദിഗ്വിജയ് സിംഗും പ്രമുഖ അവതാരകയായ അമൃത റായിയും തമ്മില്‍ അടുപ്പത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തായതോടെയാണ് ബന്ധം പുറത്തറിഞ്ഞത്. ഇതേതുടര്‍ന്ന് അമൃതയുമായുള്ള ബന്ധം സ്ഥിരീകരിച്ച് ദിഗ്വിജയ് സിംഗ് തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു.
അടുത്തിടെയാണ് 44 കാരിയായ അമൃത
റായ് മുന്‍ഭര്‍ത്താവ് ആനന്ദ് പ്രധാനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത്. ദിഗ്വിജയിനെ വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചതായി ഇതിനു ശേഷം അവര്‍ വെളിപ്പെടുത്തിയിരുന്നു. ദിഗ്വിജയ് സിംഗിന്റെ ഭാര്യ 2013ൽ മരിച്ചിരുന്നു. ഇദേഹത്തിന് നാലു പെൺമക്കളും ഒരു മകനും ഉണ്ട്.
ദിഗ്വിജയ് സിംഗ് ഇപ്പോൾ യു എസിലാണുള്ളതെന്നും റിപ്പോർട്ടുകൾ ഉണ്ട്.