രണ്ടാമത്തെ ദേശീയ പുരസ്‌കാരവും വെട്രിയുടെ ചിത്രത്തിലൂടെ: നന്ദി പറഞ്ഞ് ധനുഷ്

ശ്രീനു എസ്| Last Modified ചൊവ്വ, 23 മാര്‍ച്ച് 2021 (15:32 IST)
രണ്ടാമതും ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ നന്ദി പറഞ്ഞ് തമിഴ് നടന്‍ ധനുഷ്. പ്രതീക്ഷിക്കാത്ത പുരസ്‌കാരമാണിതെന്നും അസുരന്‍ സമ്മാനിച്ച വെട്രിക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. 2010ലാണ് ആടുകളത്തിലൂടെ ധനുഷിന് ദേശിയ പുരസ്‌കാരം ലഭിക്കുന്നത്. അന്ന് കൂടെ മലയാളത്തിന്റെ സലിംകുമാറും ഉണ്ടായിരുന്നു.

11വര്‍ഷത്തിനു ശേഷം വെട്രിമാരന്റെ മറ്റൊരു ചിത്രമായ അസുരനിലൂടെ ധനൂഷ് പുരസ്‌കാര ജേതാവായി. നിര്‍മാതെന്ന നിലയില്‍ രണ്ടു പുരസ്‌കാരങ്ങള്‍ ധനുഷ് സ്വന്തമാക്കിയിട്ടുണ്ട്. നാലാമത്തെ ദേശീയ പുരസ്‌കാരമാണ് ധനുഷിന്റേത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :