നോട്ട് പിന്‍വലിക്കലില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍ രംഗത്ത്

പ്രധാനമന്ത്രി നടത്തുന്നത് പാവങ്ങള്‍ക്കെതിരായ യുദ്ധം: രാഹുല്‍ ഗാന്ധി

  demonetization , rahul gandhi , Congress , BJP , narendra modi , PM Modi , BAnks and ATM , നോട്ട് പിന്‍വലിക്കല്‍ , രാഹുല്‍ ഗാന്ധി , കറൻസിരഹിത ഇന്ത്യ , മോദി , പ്രധാനമന്ത്രി , രാഹുല്‍ , കള്ളപ്പണം , കോണ്‍ഗ്രസ്  , പ്രധാനമന്ത്രി മോദി
ദാദ്രി(ഉത്തർപ്രദേശ്)​| jibin| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2016 (15:47 IST)
നോട്ട് പിന്‍വലിക്കല്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്ന മോദിയുടെ ആശയം പാപ്പെട്ടവരെ നയാപൈസ കൈയിൽ ഇല്ലാത്തവരാക്കി. പ്രധാനമന്ത്രി നടത്തുന്നത് പാവങ്ങള്‍ക്കെതിരായ യുദ്ധമാണ്. സത്യസന്ധരായ ആളുകള്‍ പണത്തിനായി
ക്യൂവില്‍ നില്‍ക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

പാവങ്ങൾ എല്ലുമുറിയെ പണിയെടുത്ത് സ്വരൂപിച്ച പണം സർക്കാർ കൊള്ളയടിക്കുകയാണ്. നവംബർ എട്ടിലെ നോട്ട് നിരോധന തീരുമാനം കള്ളപ്പണത്തെ കുറിച്ചല്ല,​ കള്ളപ്പണം എങ്ങനെ വെളുപ്പിക്കാം എന്ന ചർച്ചകൾക്കാണ് വഴിതുറന്നത്. നോട്ട് പിന്‍വലിക്കല്‍ മൂലം സമൂഹം ഇപ്പോള്‍ തന്നെ പണമില്ലാത്ത അവസ്ഥയിലായെന്നും രാഹുല്‍ വ്യക്തമാക്കി.

പാവപ്പെട്ടവര്‍ സ്വന്തം പണത്തിനായി ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ രാജ്യത്തെ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ അവരുടെ പണവുമായി പോകുകയാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടി പാവപ്പെട്ടവരുടെ പണം പ്രധാനമന്ത്രി തടഞ്ഞിരിക്കുകയാണ്. അടുത്ത എട്ടു മാസത്തേക്ക് പാവപ്പെട്ടവരുടെ ഈ പണം ബാങ്കുകളിൽ ഉണ്ടാവണമെന്ന് സർക്കാരിന് നിർബന്ധമുണ്ട്. കുറച്ച് വ്യവസായികള്‍ എട്ട് ലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍ നിന്ന് കടമെടുത്തത്. എന്നാലിതുവരെ അത് തിരികെ അടച്ചിട്ടില്ലെന്നും രാഹുല്‍ പറയുന്നു.

പ്രധാനമന്ത്രി മോദി പല സമയത്തും പലതാണ് പറയുന്നത്. ആദ്യം കള്ളപ്പണത്തിനെതിരായ യുദ്ധമെന്നും പിന്നീട് ഭീകരതയ്‌ക്കെതിരെയുള്ള നീക്കമെന്നും ഇപ്പോള്‍ കറന്‍സിരഹിത ഇന്ത്യയാണ് ലക്ഷ്യമെന്നും ഉത്തർപ്രദേശിലെ ദാദ്രിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ രാഹുൽ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം: ...

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം:  ബാലാവകാശ കമ്മിഷൻ ഉത്തരവ്
സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെ ക്ലാസ് സമയം രാവിലെ 7.30 മുതല്‍ 10.30 വരെ മാത്രമായി ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍; എമ്പുരാന്‍ നിരോധിക്കണമെന്ന് തമിഴ്‌നാട് രാജ്യസഭാ എംപി
മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ എമ്പുരാന്‍ ...

ഹജ്ജ് പോകാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക!, ...

ഹജ്ജ് പോകാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക!, അണ്ടർടേക്കിംഗ് സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്!
സര്‍ക്കുലര്‍ നമ്പര്‍ 37 പ്രകാരമുള്ള ഈ നടപടി ഓണ്‍ലൈനില്‍ മാത്രം സമര്‍പ്പിക്കേണ്ടതാണ്.

Vishu Bumper 2025 : വിഷു ബമ്പർ വിപണിയിലെത്തി; 12 കോടി രൂപ ...

Vishu Bumper 2025 : വിഷു ബമ്പർ വിപണിയിലെത്തി; 12 കോടി രൂപ ഒന്നാം സമ്മാനം!
12 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ഈ ലോട്ടറിയില്‍ ആറ് സീരിസുകളിലായി ടിക്കറ്റുകള്‍ ...

പിടിയിലായ ഹൈബ്രിഡ് കഞ്ചാവ് വില്‍പ്പനക്കാരുടെ ഫോണില്‍ പ്രമുഖ ...

പിടിയിലായ ഹൈബ്രിഡ് കഞ്ചാവ് വില്‍പ്പനക്കാരുടെ ഫോണില്‍ പ്രമുഖ സിനിമ താരങ്ങളുടെ നമ്പറുകള്‍
എക്‌സൈസിന്റെ രണ്ട് മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇവരുടെ അറസ്റ്റ്