ട്രെയിൻ യാത്രക്കാർക്കൊരു ആശ്വാസവാര്‍ത്ത; യാത്രക്കിടയിൽ നല്‍കുന്ന കമ്പിളിപുതപ്പുകൾ ഉപയോഗശേഷം അലക്കുമെന്ന് റയിൽവേ

ട്രെയിൻ യാത്രക്കാർക്കു റയിൽവേ നൽകിയിരുന്ന കമ്പിളിപ്പുതപ്പുകൾ രണ്ടു മാസത്തിലൊരിക്കല്‍ മാത്രമാണ് അലക്കുന്നതെന്ന് റയിൽവേ സഹമന്ത്രി മനോജ് സിൻഹ രാജ്യസഭയെ അറിയിച്ചു

ന്യൂഡൽഹി, ട്രെയിൻ,മനോജ് സിൻഹ, റയിൽവേ delhi, train, manoj sinha, railway
ന്യൂഡൽഹി| Sajith| Last Updated: ഞായര്‍, 13 മാര്‍ച്ച് 2016 (15:06 IST)
യാത്രക്കാർക്ക് ആശ്വാസമായി ഒരു വാർത്ത. ട്രെയിൻ യാത്രക്കിടയിൽ റയിൽവേ നൽകാറുള്ള കമ്പിളിപ്പുതപ്പുകൾ ഉപയോഗശേഷം ഓരോ തവണയും കഴുകാൻ റയിൽവേ തീരുമാനിച്ചു. ഇതിനുള്ള ആദ്യപടിയായി ഇപ്പോൾ ഉള്ള കമ്പിളിപ്പുതപ്പുകൾക്ക് പകരം കനംകുറഞ്ഞ രീതിയിൽ നിർമിച്ച പുതിയ കമ്പിളിപ്പുതപ്പുകൾ യാത്രക്കാർക്ക് നൽകുന്നതിനുള്ള പദ്ധതി ഉടൻ നടപ്പില്‍ വരുത്തുമെന്ന് മുതിർന്ന റയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു.

കമ്പിളിയും പരുത്തിയും ഉപയോഗിച്ചുള്ളതായിരിക്കും പുതിയ പുതപ്പുകൾ. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് പുതിയ കമ്പിളിപ്പുതപ്പ് രൂപകൽപ്പന ചെയ്യുന്നത്. റയിൽവേ നൽകുന്ന കമ്പിളിപ്പുതപ്പുകളെക്കുറിച്ച് നിരവധി പരാതികൾ ഉയര്‍ന്ന സാഹചര്യത്തിലാണ് റയില്‍‌വെ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്. തുടക്കത്തിൽ പരീക്ഷണാർഥം ചില ട്രെയിനുകളിൽ മാത്രമാണ് ഇവ നൽകുന്നത്. പിന്നീട് ഇത് എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ട്രെയിൻ യാത്രക്കാർക്കു റയിൽവേ നൽകിയിരുന്ന കമ്പിളിപ്പുതപ്പുകൾ രണ്ടു മാസത്തിലൊരിക്കല്‍ മാത്രമാണ് അലക്കുന്നതെന്ന് റയിൽവേ സഹമന്ത്രി രാജ്യസഭയെ അറിയിച്ചിരുന്നു. അതേസമയം,
തലയണ ഉറയും, കിടക്കവിരിയും എല്ലാ ദിവസവും അലക്കാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :