ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

Cold wave
അഭിറാം മനോഹർ| Last Modified ഞായര്‍, 15 ഡിസം‌ബര്‍ 2024 (15:35 IST)
തലസ്ഥാനത്ത് ശൈത്യം കടുക്കുന്നു. ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ താപനില 4.9 ഡിഗ്രിയിലേക്ക് താഴ്ന്നു. ഈ സീസണില്‍ മൂന്നാം തവണയാണ് താപനില 5 ഡിഗ്രിയ്ക്ക് താഴെയെത്തുന്നത്. കഴിഞ്ഞ ദിവസം 8 ഡിഗ്രിയായിരുന്നു താപനില.


ഡല്‍ഹിയിലെ താപനില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്. അതേസമയം വായുനിലവാര സൂചികയില്‍ പുരോഗമനം ഒന്നുമില്ല.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :