നിര്‍ഭയയുടെ ഹൃദയംപൊട്ടുന്ന ഓര്‍മകളുമായി ഡല്‍ഹി

ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 16 ഡിസം‌ബര്‍ 2014 (09:36 IST)
ഡല്‍ഹി കൂട്ട മാനഭംഗത്തിന്റെ ഹൃദയംപൊട്ടുന്ന ഓര്‍മകളുമായി ആ ദിനം എത്തിച്ചേര്‍ന്നു. ജന്തര്‍മന്ദിറില്‍ കൂട്ടമായെത്തിയ യുവതി യുവാക്കള്‍ മെഴുകുതിരി കത്തിച്ചും തെരുവ് നാടകത്തിലൂടെയുമാണ് മറക്കാനാവാത്ത ഈ ദിവസം ഓര്‍ക്കാന്‍ ശ്രമിച്ചത്.

ജന്തര്‍മന്ദിറില്‍ നടന്ന ചടങ്ങുകളില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവായ ബദരീനാഥ് സിംഗും എത്തിച്ചേര്‍ന്നിരുന്നു. നിര്‍ഭയ എന്ന പേരിന്റെ രൂപത്തില്‍ കത്തിച്ചുവെച്ചു മെഴുകുതിരികള്‍ക്കു മുന്നില്‍ മൌന പ്രാര്‍ഥനയോടെയായിരുന്നു തുടക്കം. പിന്നീട് നൂറ് കണക്കിന് യുവതി യുവാക്കള്‍ മെഴുകുതിരികള്‍ കത്തിച്ചും നിര്‍ഭയക്കായി പ്രാര്‍ഥിച്ചു. പെണ്‍കുട്ടി ബസില്‍ കയറിയ മുനീര്‍ക്കയിലെ ബസ്‌റ്റോപ്പിലും ഇന്ത്യാഗേറ്റിലും മെഴുകി തിരികത്തിച്ച് പ്രാര്‍ത്ഥനകള്‍ ഇന്ന് നടക്കും.

ഡല്‍ഹി കൂട്ട മാനഭംഗത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്നു നഗരത്തില്‍ വിവിധ ചടങ്ങുകള്‍ നടക്കും. നിര്‍ഭയ ജ്യോതി ട്രസ്റ്റിന്റെ കീഴില്‍ നടത്തുന്ന അനുസ്മരണച്ചടങ്ങില്‍ പെണ്‍കുട്ടിയുടെ കുടുംബം പങ്കെടുക്കും. രണ്ടു വര്‍ഷം മുമ്പാണ് ഓടുന്ന ബസില്‍ നിര്‍ഭയ ക്രൂരമായ മാനഭംഗത്തിനിരയായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :