ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (15:46 IST)
ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. കൂടാതെ 29 പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹി എക്‌സ്പ്രസ്സ് വെയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനാണ് തീ പിടിച്ചത്. മായ എന്ന 25 കാരിയും ആറു വയസ്സുകാരി മകള്‍ ദീപാലിയും ആണ് മരിച്ചത്. പരിക്കേറ്റവരെ ഗുരു ഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിലര്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലായിരുന്ന അഞ്ചു പേരെ മേധാ മെഡിസിറ്റിയില്‍ ചികിത്സ നല്‍കിയശേഷം സഫ്ദര്‍ജംഗ ആശുപത്രിയിലേക്ക് മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :