ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 19 ജൂണ്‍ 2020 (15:58 IST)
ന്യൂഡൽഹി:കൊവിഡ് രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്റെ നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ശ്വാസകോശത്തിലെ അണുബാധ വർധിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

മന്ത്രിക്ക് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ദൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സത്യേന്ദര്‍ ജെയിൻ ഇപ്പോൾ ചികിത്സയിലുള്ളത്.

ജൂൺ 16ന് തുടര്‍ച്ചയായി പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സത്യേന്ദര്‍ ജെയിനിന് കോവിഡ് സ്ഥിരീകരിച്ചത്.കൊവിഡ് പോസിറ്റീവായ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്റർ വഴി അറിയിച്ചത്.

കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുന്നതിന് മുൻപ് ജൂൺ 14ന് അമിത് ഷാ വിളിച്ചുചേർത്ത കോവിഡ് അവലോകന യോഗത്തില്‍ സത്യേന്ദര്‍ ജെയിനും പങ്കെടുത്തിരുന്നു.കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ,ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :