കാമുകിയെയും ക്യാബ് ഡ്രൈവറെയും വെടിവച്ച് കൊന്നു; ജിം ഉടമ അറസ്റ്റിൽ

രാജ്യാന്തര തരത്തിലുള്ള ബോഡി ബിൽഡറും ഫിറ്റ്‌നസ് എക്‌സ്‌പേർട്ടുമാണ് അറസ്റ്റിലായ ഹേമന്ത്.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 12 ഡിസം‌ബര്‍ 2019 (17:14 IST)
ജിം ഉടമ കാമുകിയെയും ക്യാബ് ഡ്രൈവറെയും വെടിവച്ച് കൊന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ജിം ഉടമ ഹേമന്ത് ലാമ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലാണ് സംഭവം. രാജ്യാന്തര തരത്തിലുള്ള ബോഡി ബിൽഡറും ഫിറ്റ്‌നസ് എക്‌സ്‌പേർട്ടുമാണ് അറസ്റ്റിലായ ഹേമന്ത്. 22 കാരിയായ പെൺകുട്ടിയുടെ തലയിൽ നാല് തവണയാണ് ഹേമന്ത് വെടിവച്ചത്.

ശേഷം ആളൊഴിഞ്ഞ പ്രദേശത്ത് മൃതശരീരം ഉപേക്ഷിച്ച് ക്യാബ് വിളിച്ച് രക്ഷപ്പെടുകയായിരുന്നു. ക്യാബ് ഡ്രൈവറെ തോക്കിൻമുനയിൽ നിർത്തി ഡയ്പൂരിലേക്ക് വണ്ടിയെടുക്കാൻ നിർദേശിക്കുകയായിരുന്നു. പിന്നീടാണ് ഡ്രൈവറെ കൊലപ്പെടുത്തുന്നത്.

ഇതിന് ശേഷം ഗുജറാത്തിലെ വൽസാദിലെത്തി കാർ വിറ്റഴിക്കാൻ ഹേമന്ത് ശ്രമിച്ചു. കാറ് വിറ്റഴിക്കാൻ ഹേമന്ത് തിടുക്കം കൂട്ടുന്നത് കണ്ട് സംശയം തോന്നിയ കാർ ഡീലർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ഹേമന്ത് ഗുജറാത്തിൽവച്ച് പൊലീസ് പിടിയിലായി. രാജസ്ഥാൻ ഹനുമാൻഗർ സ്വദേശിനിയായ പെൺകുട്ടി ഡൽഹിയിൽ ബന്ധുവിന്റെ ഒപ്പമായിരുന്നു താമസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :